തിരുവനന്തപുരം: ആറ്റിങ്ങലിൽ നിന്നുള്ള മുൻ എംപിയും സിപിഎമ്മിന്റെ പ്രമുഖ നേതാക്കളിലൊരാളുമായ ഡോ എ സമ്പത്തിന് പുതിയ പദവി. ഇദ്ദേഹത്തെ ദേവസ്വം പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായാണ് നിയമിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. ക്യാബിനറ്റ് റാങ്കോടെ ദില്ലിയിൽ പ്രത്യേക പ്രതിനിധിയായി നിയമിച്ചത് വൻ വിവാദമായിരുന്നു.