ആറ്റിങ്ങൽ: മാമം ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന അഷ്ട്ടമുടി ബ്യൂട്ടീപാർലറിലെത്തിയ നവവധുവിനും മേക്കപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 4 ജീവനക്കാർക്കുമാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ഇവരെ അടിയന്തിര വൈദ്യ സഹായം നൽകുന്നതിനായി വലിയകുന്ന് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥാപനത്തിൽ പ്രവർത്തിപ്പിച്ചിരുന്ന ജനറേറ്ററിൽ നിന്നും ഉണ്ടായ മലിന വാതകം ശ്വസിച്ചതിനാലാണ് ഇവർക്ക് ദേഹാസ്വാസ്ത്യവും കടുത്ത ശ്വാസതടസ്സവും ഉണ്ടായതെന്നാണ് നഗരസഭ ഹെൽത്ത് സ്ക്വാഡിന്റെ പ്രാഥമിക വിലയിരുത്തൽ. കൂടാതെ നീയമപരമായ പ്രവർത്തനാനുമതി സ്ഥാപനത്തിന് ഇല്ലാതിരുന്നെന്നും പരിശോനയിൽ വ്യക്തമായി. ഗുരുതര കൊവിഡ് ചട്ടലംഘനവും ജാഗ്രതാ പിഴവും സ്ഥാപനത്തിൽ ഉണ്ടായിട്ടുണ്ടെന്നും ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു.
ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ, ഇൻസ്പെക്ടർ എസ്.എസ്.മനോജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.വി.സിദീഖ്, മുബാറക്ക് ഇസ്മായിൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി സ്ഥാപനം താൽക്കാലികമായി അടപ്പിച്ചത്.