Search
Close this search box.

നാവായിക്കുളത്ത് വീണ്ടും കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം

eiYKRF168613

 

നാവായിക്കുളം: ദേശീയ പാതയിൽ നാവായിക്കുളം 28 ആം മൈലിനു സമീപം പെട്രോൾ പമ്പിന് എതിർവശത്ത് കെ. എസ്. ആർ. ടി. സി ബസ് മറിഞ്ഞു. ഇന്ന് രാവിലെ 6 മണി കഴിഞ്ഞാണ് സംഭവം.തിരുവനന്തപുരത്ത് നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറാണ് റോഡ് വശത്തെ താഴ്ചയിലേക്ക് മറിഞ്ഞത്. എതിർ ദിശയിൽ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. 13 യാത്രക്കാർ ഉണ്ടായിരുന്നു. ആർക്കും ഗുരുതര പരിക്കില്ലെന്നാണ് വിവരം. ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. അടുത്ത കാലത്തായി ഇവിടെ നിരവധി അപകടങ്ങൾ നടന്നു. നിരവധി കെഎസ്ആർടിസി ബസ്സുകൾ അപകടത്തിൽപെട്ടിട്ടുണ്ട്..

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!