കല്ലമ്പലത്ത് യുവാവിനെ വെട്ടി പരിക്കേൽപിച്ച് കൊലപാതകശ്രമം നടത്തിയ കേസിൽ പ്രതികൾ അറസ്റ്റിൽ. ചെമ്മരുതി, മാവിൻമൂട്, പുത്തൻവിള വീട്ടിൽ ജിജിത്ത്( 36) , നാവായിക്കുളം ചിറ്റായിക്കോട് കല്ലൂർകുഴി പ്രസാദം വിട്ടിൽ ജോസ് എന്നുവിളിക്കുന്ന പ്രസാദ്( 18) എന്നിവരെയാണ് കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത്.
2021 ജനുവരി 13ന് രാത്രി 07അര മണിയോടെ കല്ലമ്പലം പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട കടവൂർകോണത്ത് വച്ച് റീഗു എന്ന യുവാവിനെ പോലീസ് സ്റ്റേഷനിൽ നിന്നു പ്രതിയുടെ മോട്ടോർസൈക്കിൾ ഇറക്കികൊടുക്കാത്തതിലുള്ള വിരോധം നിമിത്തം വെട്ടുകത്തി കൊണ്ട് വെട്ടി കൊലപാതകശ്രമം നടത്തിയ കേസിലാണ് പ്രതികൾ അറസ്റ്റിലായത്.
കല്ലമ്പലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഫറോസ് ഐയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ഗംഗാപ്രസാദ് വി , എ. എസ്. ഐ ഷാജി , എസ്. സി. പി. ഒ ഷാൻ , സിപിഒ വിനോദ് എന്നിവർ ചേർന്ന് അറസ്റ്റുചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.