ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ച വിജയം നേടിയ പ്രദേശത്തെ കുട്ടികളെ വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ അനുമോദിച്ചു. വി.ആർ.എ. 30 എസ്.എ. ഭവനിൽ ആർദ്ര, 54 സി. സജി ഭവനിൽ ദേവികാലക്ഷ്മി, 84 ജിജി ഭവനിൽ ജിനു.ജി. കൃഷ്ണൻ, 88 ജയശ്രീയിൽ ജിഷ്ണു ചന്ദ്രൻ, 115 പുതുശ്ശേരി വീട്ടിൽ കരിഷ്മ, 142 വെള്ളാവൂർ വീട്ടിൽ പാർവ്വതി എന്നിവരെയാണ് സമ്മാനങ്ങൾ നൽകി അനുമോദിച്ചത്. അസോസിയേഷൻ പ്രസിഡന്റ് മോഹൻ വാലഞ്ചേരി, ജന.സെക്രട്ടറി എൻ.ഹരികൃഷ്ണൻ, ട്രഷറർ ഷീജാരാജ്, വൈസ്.പ്രസിഡന്റ് പ്രഫ.എം.എം.ഇല്യാസ്, സജിത, മഞ്ജു തുടങ്ങിയവർ പങ്കെടുത്തു.