കിളിമാനൂരിൽ വ്യാജചാരായ നിർമാണം നടത്തിയയാളെ കോടയും വാറ്റുപകരണങ്ങളുമായി പോലീസ് പിടികൂടി. പഴയക്കുന്നുമ്മൽ വണ്ടന്നൂർ ഇടക്കുന്നിൽ ചരുവിള പുത്തൻ വീട്ടിൽ രാജേന്ദ്ര(61)നെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കിളിമാനൂർ പോലിസ് സ്റ്റേഷൻ പരിധിയിൽ വണ്ടന്നൂർ ഇടക്കുന്നിൽ ചരുവിള പുത്തൻ വീട്ടിൽ വീടിനകത്ത് വ്യാജ ചാരായ നിർമാണം നടക്കുന്നതായി തിരുവനന്തപുരം റൂറൽ എസ്.പി കെ മധുവിന് കിട്ടിയ രഹസ്യവിവരത്തിൻറ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ഡി.എസ്സ് സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ ഐ. എസ്. എച്ച്. ഒ എസ്.സനൂജ്, എസ്ഐ ജ്യോതിഷ്. യു , എ. എസ്. ഐമാരായ ഷജീം , താജുദ്ദീൻ , എസ്. സി. പി. ഒമാരായ ഷംനാദ്, അജോ ജോർജ് , മനോജ് , പോലീസുകാരായ രജിമോൻ, റിയാസ് , പ്രിയ എന്നിവരടങ്ങിയ അന്വേഷണ സംഘത്ത രൂപികരിക്കുകയു റെയ്ഡ് നടത്തുകയും ചെയ്യുകയായിരുന്നു. വ്യാജ ചാരായ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന രാജേന്ദ്രനെ പിടികൂടുകയും ഇയാളുടെ വീട്ടിൽ നിന്ന് 5 ലിറ്ററോളം വ്യാജ ചാരയവും 20 ലിറ്ററോളം കോടയും വാറ്റുപകരണങ്ങളും കണ്ടെത്തുകയും ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു