നെടുമങ്ങാട്: വലിയമല ഐ.എസ്.ആർ. ഒ വികസനത്തിന് സ്ഥലം വിട്ടുകൊടുത്തവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അടൂർ പ്രകാശ് എം.പി ബന്ധപ്പെട്ട വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗിനെ നേരിൽ കണ്ടു നിവേദനം നൽകി.നേരത്തെ ഇതുമായി ബന്ധപ്പെട്ട് അടൂർ പ്രകാശ് എം. പി പ്രധാനമന്ത്രിക്കും, ഐ.എസ് .ആർ.ഒ ചെയർമാനും കത്ത് നൽകുകയും വിഷയം പാർലമെൻറിൽ ഉന്നയിക്കുകയും ചെയ്തിരുന്നു.നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ഉടൻ പൂർത്തിയാക്കുമെന്നും അറിയിച്ചെങ്കിലും വീണ്ടും വൈകുന്ന സാഹചര്യത്തിലാണ് മന്ത്രിയെ കണ്ടത്.ഇക്കാര്യത്തിൽ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയതായി അടൂർ പ്രകാശ് എം.പി പറഞ്ഞു.