കല്ലറ : വിവിധ സംസ്ഥാനങ്ങളിൽ നിന്നും നഗരത്തിലെത്തിച്ച 16 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ കല്ലറ സ്വദേശിയായ മുഹമ്മദ് അൽഫാൻ (24) പിടിയിലായി. വിജയവാഡ, ബിലാസ്‌പൂർ, തിരുനെൽവേലി എന്നിവിടങ്ങളിൽ നിന്നുമെത്തിച്ച കഞ്ചാവ് ആർ.പി.എഫും തിരുവനന്തപുരം എക്‌സൈസ് ഇന്റജിലൻസും റേഞ്ച് സംഘവും ചേർന്നാണ് പിടികൂടിയത്. ആർ.പി.എഫ് ഇൻസ്‌പെക്ടർ സാബുജേക്കബ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ജി.രതീഷ്, കോൺസ്റ്റബിൾ ലാൽജീവ്, വിഷ്ണു, തിരുവനന്തപുരം എക്‌സൈസ് ഇന്റലിജൻസ് ഇൻസ്‌പെക്ടർ ആർ. മോഹൻകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർ വി.ജി. സുനിൽ കുമാർ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ രതീഷ്, പ്രിവന്റീവ് ഓഫീസർമാരായ ബി. സന്തോഷ്‌കുമാർ, ജി. സുനിൽ രാജ്, മോൺസി, വി.എൽ. അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.


