ആറ്റിങ്ങൽ :ആറ്റിങ്ങൽ താഴെ ഇളമ്പയിൽ ദിനേശ് മില്ലിന് സമീപം നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് പോസ്റ്റ് തകർന്ന് റോഡിനു കുറുകെ വീണു. കാർ മലക്കം മറിഞ്ഞു വീണു. കാറിൽ ഉണ്ടായിരുന്നയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോസ്റ്റ് തകർന്ന് വീണതിനാൽ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്. പ്രദേശത്ത് വൈദ്യുതി തടസ്സം തുടരുന്നു .ഇന്ന് രാത്രി 9 അരയോടെയാണ് അപകടം നടന്നത്. അയിലത്തേക്കും ആറ്റിങ്ങലേക്കും പോകുന്ന വാഹനങ്ങള്‍ മറ്റ് റോഡ് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക. കെഎസ്ഇബി ജീവനക്കാർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുന്നു. ആറ്റിങ്ങൽ ഫയർ ഫോഴ്സും പോലീസും സ്ഥലത്തുണ്ട്. കാറോടിച്ചിരുന്നയാൾ മദ്യപിച്ചിരുന്നതായി നാട്ടുകാർ സംശയം പ്രകടിപ്പിച്ചു.
 
								
															
								
								
															
				

