കാരയ്ക്കാമണ്ഡപം വിജയകുമാറിന‌് രാജാരവിവർമ അവാർഡ‌്

eiVWYWJ44574
കിളിമാനൂർ : രാജാരവിവർമ കൾച്ചറൽ സൊസൈറ്റിയുടെ ഈവർഷത്തെ രാജാരവിവർമ അവാർഡ‌്  ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാറിന‌്. ചിത്രകലാരംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് അവാർഡ്. പതിനായിരം രൂപയും സർട്ടിഫിക്കറ്റും മൊമെന്റോയുമാണ് അവാർഡ്. രാജാരവിവർമയുടെ 172––ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച്  29നു വൈകിട്ട‌് നാലിന‌് കിളിമാനൂർ രാജാരവിവർമ സാംസ്കാരിക നിലയത്തിൽ  ഡോ. എ സമ്പത്ത് എംപി  അവാർഡ് നൽകുമെന്ന് സൊസൈറ്റി പ്രസിഡന്റ‌് എം ഷാജഹാൻ അറിയിച്ചു. ഉഷാകുമാരിയാണ് കാരയ്ക്കാമണ്ഡപം വിജയകുമാറിന്റെ ഭാര്യ. അരുൺ വിജയ്, ആര്യ വിജയ് എന്നിവർ മക്കളാണ്.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!