കിളിമാനൂർ : രാജാരവിവർമ കൾച്ചറൽ സൊസൈറ്റിയുടെ ഈവർഷത്തെ രാജാരവിവർമ അവാർഡ് ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാറിന്. ചിത്രകലാരംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് അവാർഡ്. പതിനായിരം രൂപയും സർട്ടിഫിക്കറ്റും മൊമെന്റോയുമാണ് അവാർഡ്. രാജാരവിവർമയുടെ 172––ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് 29നു വൈകിട്ട് നാലിന് കിളിമാനൂർ രാജാരവിവർമ സാംസ്കാരിക നിലയത്തിൽ ഡോ. എ സമ്പത്ത് എംപി അവാർഡ് നൽകുമെന്ന് സൊസൈറ്റി പ്രസിഡന്റ് എം ഷാജഹാൻ അറിയിച്ചു. ഉഷാകുമാരിയാണ് കാരയ്ക്കാമണ്ഡപം വിജയകുമാറിന്റെ ഭാര്യ. അരുൺ വിജയ്, ആര്യ വിജയ് എന്നിവർ മക്കളാണ്.