Search
Close this search box.

ബൈക്കിലെത്തിയ സംഘം സ്ത്രീയുടെ സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചു.

eiS5V3026709

 

വിളവൂർക്കൽ : ബൈക്കിലെത്തിയ സംഘം സ്ത്രീയുടെ സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചു. ബലപ്രയോഗത്തിനിടയിൽ ഒരു ഗ്രാം തൂക്കം വരുന്ന താലിച്ചുട്ടി നഷ്ടമായി. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചര മണി കഴിഞ്ഞ് പെരുകാവ് എക്‌സ് സർവീസ് റോഡിലാണ് സംഭവം. റോഡിലൂടെ നടന്നുവന്ന തുണ്ടുവിളാകത്തു വീട്ടിൽ ചന്ദ്രികാദേവി(56)യുടെ കഴുത്തിലണിഞ്ഞിരുന്ന മാലയാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്. പിടിവലിയിലാണ് പൊട്ടിയ മാലയിലെ ചുട്ടി നഷ്ടപ്പെട്ടത്. ഇരുപതുവയസ്സു പ്രായം തോന്നിക്കുന്ന മുഖംമറച്ചവരാണ് ബൈക്കിലെത്തിയതെന്നും ഇവർ ബൈക്കിൽ കടന്നുകളഞ്ഞതായും പറയുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!