Search
Close this search box.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീഡിയോ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

eiQAMGR95793

 

കാട്ടാക്കട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീഡിയോ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പാലക്കാട് കോട്ടപാടം തലക്കശേരി ചോലപറമ്പിൽ നിന്ന് പാലക്കാട് പട്ടിതറ തൊഴുക്കര ലക്ഷം വീട് കോളനി 15–99 ൽ വാടകയ്ക്ക് താമസം പി.രമേഷ്(28)ആണ് പിടിയിലായത്.

കാട്ടാക്കട സ്വദേശിനിയായ പെൺകുട്ടിയുടെ നഗ്ന ചിത്രമാണ് പ്രതി ഷെയർ ചാറ്റ് വഴി പ്രചരിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.കുട്ടിയുമായി സൗഹൃദത്തിലായ ശേഷം വീഡിയോ കോൾ ചെയ്യുക പതിവായി.വിഡിയോ കോളിനിടെ നഗ്നയാകാൻ നിർദേശിക്കുകയും ഇത് റെക്കോർഡ് ചെയ്ത് കുട്ടിയുടെ സുഹൃത്തുക്കൾക്കുൾപ്പെടെ അയച്ചു കൊടുക്കുകയുമായിരുന്നു. പ്രതിയെ കാട്ടാക്കട ഇൻസ്പെക്ടർ കിരണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത് . പ്രതിക്കെതിരെ പോക്സോ ആക്ട് പ്രകാരം കേസ് റജിസ്റ്റർ ചെയ്തു. കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!