സാംസ്ക്കാരിക കേരളത്തിന് മറക്കാനാകാത്ത സംഭാവനകൾ നൽകിയ നാടായ ചിറയിൻകീഴിനെ കുറിച്ചുള്ള ഗാനം സോഷ്യൽമീഡിയയിൽ നിറയുന്നു. മഹാകവി കുമാരനാശാൻ, നിത്യഹരിതനായകനായ
പ്രേംനസീർ, ഭരത്ഗോപി, കെ.പി. ബ്രഹ്മാനന്ദൻ ജി.ശങ്കരപ്പിള്ള, നടൻ ജി.കെ.പിള്ള, ചിത്രകാരൻ ചിറയിൻകീഴ് ശ്രീകണ്ഠൻനായർ തുടങ്ങി നിരവധി കലാപ്രതിഭകളുടെ ജന്മദേശമാണ് ചിറയിൻകീഴ്.ഇവരെ കുറിച്ചുള്ള പരാമർശങ്ങളും
കടലും കായലും കൈകോർക്കുന്ന ചിറയിൻകീഴിന്റെ തീരദേശഭംഗിയും ഗാനത്തിന് മാറ്റുകൂട്ടുന്നു.നാടിന്റെ
മതേതര സംസ്ക്കാരവും ഉൽസവകാലവും ഓണക്കാലവള്ളം കളിയുമടക്കം ചിറയിൻകീഴിനെ കുറിച്ചുള്ള പരാമർശങ്ങളും ഈ പാട്ടിനെ കേൾവിക്കാർക്ക് പ്രിയങ്കരമാക്കിയ ഘടകങ്ങളാണ്.
പിറന്നനാടിനോടുള്ള സ്നേഹ സ്മരണകൾ സൂക്ഷിക്കുന്ന വിദേശമലയാളി
കളടക്കം ആയിരക്കണക്കിനാളുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ ഗാനം കേട്ടു കഴിഞ്ഞു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം രചിച്ച ഗാനത്തിന് സംഗീതം പകർന്നത് പ്രശസ്ത സംഗീതജ്ഞൻ
സുധീഷ് ചിറയിൻകീഴാണ്. പിന്നണി ഗായകരായ ബെൻമോഹൻ, ദേവികബാലസുബ്രഹ്മണ്യൻ എന്നിവരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.