Search
Close this search box.

ആറ്റിങ്ങൽ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണം: സി .പി.ഐ

ei3KGNW51269

 

ആറ്റിങ്ങൽ നഗരരത്തിൽ ദേശീയ പാത വികസനത്തെ തുടർന്ന് രൂക്ഷമാകുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്ന് സി.പി.ഐ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പാതവികസനം പൂർത്തിയാകുന്നതോടെ നഗരത്തിലെ വർഷങ്ങൾ നീണ്ട ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു യാത്രക്കാർ.ദേശീയപാതയിലെ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയപ്പോഴാണ് പാത വികസനത്തിന് അധികാരികൾ തയ്യാറായത്. എന്നാൽ കൃത്യമായ ആസൂത്രണമില്ലാത്ത പാത വികസനം ഗതാഗതരംഗത്ത് ഗുരുതരമായ പ്രതിസന്ധിയാണ് ഇപ്പോൾ സൃഷ്ടിച്ചിരിക്കുന്നത്.

അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനവും ഭൂമി ഏറ്റെടുക്കലിലെ വീഴ്ചകളുമാണ് നഗരത്തിൽ തിരക്ക് സൃഷ്ടിക്കുന്നത്. ലോക്ഡൗൺകാലത്തു പോലും നഗരത്തിൽ മണിക്കൂറുകളായി വാഹനങ്ങൾ കുരുങ്ങി കിടക്കുന്നു. ആബുംലൻസ് അടക്കം കടന്നു പോകാൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ നഗത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് അടിയന്തരമായ നടപടികൾ സ്വീകരിക്കണമെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി സി.എസ്.ജയചന്ദ്രൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!