Search
Close this search box.

ചിറയിൻകീഴിൽ വീടുകയറി ആക്രമണം, ജനാലകളും കാറിന്റെ ചില്ലും തകർന്നു

eiO81MZ75478

 

ചിറയിൻകീഴ് :ചിറയിൻകീഴിൽ വീടുകയറി ആക്രമണം നടന്നു. ചിറയിൻകീഴ് വലിയകട പ്രണവം വീട്ടിൽ അശ്വിൻ ഡി.പിയുടെ വീട്ടിലാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം രാത്രി 9 അര മണിയോടെയാണ് സംഭവം. അശ്വിന്റെ ഭാര്യ ഷിബിതയും കുഞ്ഞും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഈ സമയം മുഖം മൂടി ധരിച്ചെത്തിയ ഒരാൾ ബഹളം വെയ്ക്കുകയും വീടിന്റെ മുൻ ഭാഗത്തെ ജനാലകളും വീടിന് മുന്നിൽ കിടന്ന കാറിന്റെ മുൻഭാഗത്തെ ചില്ലും അടിച്ചു തകർത്തു. ഷിബിത വാതിൽ തുറന്നു നോക്കിയപ്പോൾ സിറ്റ് ഔട്ടിലെ ജനാല കൂടി അടിച്ചു തകർത്തെന്നും പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

അയൽവാസിയായ ഷിബിതയുടെ ഭർത്താവിന്റെ ബന്ധുക്കളുമായി നിലനിൽക്കുന്ന തർക്കങ്ങളാണ് അക്രമണത്തിന് പിന്നിലെന്നും ആക്രമിക്കാൻ എത്തിയയാൾ അക്കാര്യം പറഞ്ഞ് ഭീഷണി മുഴക്കിയതായും പരാതിയിലുണ്ട്. ഇവിടെ സിസിടിവി കാമറകൾ സ്ഥാപിക്കാൻ ഇരിക്കവേയാണ് ആക്രമണം നടന്നതെന്നും പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. ചിറയിൻകീഴ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!