പൊ​ന്മു​ടി​യി​ല്‍ കാ​ട്ടാന​ക്കൂ​ട്ട​മി​റ​ങ്ങി

eiR3UOR15607

വി​തു​ര : വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ പൊ​ന്മു​ടി​യി​ല്‍ കാ​ട്ടാന​ക്കൂ​ട്ട​മി​റ​ങ്ങി. പൊ​ന്മു​ടി പ​തി​നെ​ട്ടാം ഹെ​യ​ർ പി​ൻ വ​ള​വി​ന​ടു​ത്താ​ണ് കാ​ട്ടാ​ന​ക​ളി​റ​ങ്ങി​യ​ത് . കു​ഞ്ഞു​ങ്ങ​ൾ അ​ട​ക്ക​മു​ള്ള കാ​ട്ടാ​ന​ക​ള്‍ പ​ച്ച​പ്പു​ല്ല് തേ​ടി​യാ​ണ് കു​ന്നു​ക​യ​റി​യ​ത്. നേ​ര​ത്തെ തേ​യി​ല​ത്തോ​ട്ട​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന ല​യ​ങ്ങ​ളി​ല്‍ കാ​ട്ടാ​ന ശ​ല്ല്യ​മു​ണ്ടാ​യി​രു​ന്നു. വ​നം​വ​കു​പ്പി​ന്‍റെ റാ​പ്പി​ഡ് ഫോ​ഴ്സ് എ​ത്തി​യാ​ണ് അ​ന്ന് ആ​ന​യെ തു​ര​ത്തി​യ​ത്.വേ​ന​ല​വ​ധി​യാ​യ​തോ​ടെ പൊ​ന്മു​ടി​യി​ല്‍ സ​ന്ദ​ര്‍​ശ​ക​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​ണ് ആ​ന​ക്കൂ​ട്ടം കു​ട്ടി​ക്കൊ​മ്പ​നു​മാ​യി കു​ന്നി​നു​മു​ക​ളി​ലെ​ത്തി​യ​ത്. ഏ​റെ​നേ​രം ഇ​വി​ടെ ത​ങ്ങിയ ആ​ന​ക്കൂ​ട്ടം സ​ന്ദ​ര്‍​ശ​ക​ര്‍​ക്കും കാ​ഴ്ച്ച​യു​ടെ വി​രു​ന്നൊ​രു​ക്കി. ആ​ന​ക്കൂ​ട്ട​ത്തെ ക​ണ്ട​തോ​ടെ സ​ന്ദ​ര്‍​ശ​ക​ര്‍ വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍​ത്തി പു​റ​ത്തി​റ​ങ്ങി. ഇ​ത് ഗ​താ​ഗ​ത​ക്കു​രു​ക്കി​നും കാ​ര​ണ​മാ​യി. ഇ​തി​നു പു​റ​മെ കാ​ട്ടു പോ​ത്തു​ക​ളും പൊ​ന്മു​ടി​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും കൂ​ട്ട​ത്തോ​ടെ ഇ​റ​ങ്ങു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​ണ് .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!