വെള്ളനാട് : ബൈക്കിൽ പെട്രോൾ നിറയ്ക്കാൻ വൈകിയെന്നാരോപിച്ച് പെട്രോൾ പമ്പിൽ ജീവനക്കാരനെ ആക്രമിച്ചു. വെള്ളനാട് ശ്രീശാസ്താ പെട്രോൾ പമ്പിലെ ജീവനക്കാരൻ ഉറിയാക്കോട് സ്നേഹതീരത്തിൽ പ്രവീണിനെ (21) യാണ് ബൈക്കിലെത്തിയ ആൾ ആക്രമിച്ചത്. പരുക്കേറ്റ പ്രവീൺ വെള്ളനാട് ആശുപത്രിയിൽ ചികിത്സ തേടി. ഞായറാഴ്ച രാവിലെയാണ് സംഭവം. വെള്ളനാടിനു സമീപം കമ്പനിമുക്ക് നെടിയവിള സ്വദേശിയായ ആൻഡ്രേഴ്സൺ എന്നയാളാണ് ബൈക്കിൽ പെട്രോൾ നിറയ്ക്കാൻ എത്തിയതെന്ന് ജീവനക്കാർ പറഞ്ഞു. വാഹനങ്ങൾ ഇല്ലാത്തതിനാൽ പമ്പിന്റെ ഒരു വശത്ത് ഇരിക്കുകയായിരുന്നു പ്രവീൺ. ഈ സമയം പെട്രോൾ അടിക്കാനായി നെടിയവിള സ്വദേശിയെത്തി. പെട്രോൾ അടിയ്ക്കുന്നതിന് ബൈക്കിന്റെ അടുത്ത് പ്രവീൺ എത്തിയപ്പോൾ ബൈക്കിലെത്തിയ ആൾ ഹെൽമറ്റ് ഉപയോഗിച്ച് പ്രവീണിന്റെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാരെത്തിയാണ് പ്രവീണിനെ രക്ഷപ്പെടുത്തിയത്. ഇതു സംബന്ധിച്ച സി.സി.ടി.വി.ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കേസെടുത്തതായി ആര്യനാട് പോലീസ് ഇൻസ്‌പെക്ടർ ജി.അജയനാഥ് അറിയിച്ചു.
വീഡിയോ :
Media error: Format(s) not supported or source(s) not found
Download File: https://attingalvartha.com/wp-content/uploads/2019/04/VID-20190429-WA0009.mp4?_=1