Search
Close this search box.

മന്ത്രി ശിവൻകുട്ടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിഐറ്റിയു പ്രകടനം നടത്തി

eiVUMLR12185

 

തൊഴിൽ-വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ യുഡിഎഫും ബി ജെ പിയും നടത്തുന്ന വ്യാജ പ്രചാരണങ്ങളും സമരാഭാസങ്ങളും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും ‘ഒറ്റയ്ക്കല്ല സഖാവെ, ജനലക്ഷങ്ങൾ സഖാവിനൊപ്പമുണ്ട്’ എന്ന സന്ദേശം നൽകിയും സഖാവ് ശിവൻകുട്ടിക്ക് ഐക്യദാർഢ്യമർപ്പിച്ച് സിഐറ്റിയുവിൻ്റെ നേതൃത്വത്തിൽ പ്രകടനവും യോഗവുംചേർന്നു.

സിഐ റ്റിയു ആറ്റിങ്ങൽ ഏര്യാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗം ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ.ബി.സത്യൻ ഉദ്ഘാടനംചെയ്തു.ജില്ലാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ഏര്യാ കമ്മറ്റിയംഗങ്ങളായ  പി.മണികണ്ഠൻ, ആർ.പി.അജി, ബി.രാജീവ് , എസ്.സാബു, അജി.ജെ.കെ,ദിലീപ്കുമാർ, മോഹനൻ പിള്ള, രാജശേഖരൻ നായർ ,.ജി.എസ്, ദിലീപ് കുമാർ, എം.അക്ബർഷ, കർഷക സംഘം ഏര്യാ സെക്രട്ടറി സി ദേവരാജൻ തുടങ്ങിയവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!