Search
Close this search box.

വിതുരയിൽ പൊതു പരാതികൾ സ്വീകരിച്ച് കുട്ടിപ്പോലീസ്

eiEUZAW57461

 

എസ്പിസി ദിനവുമായി ബന്ധപ്പെട്ട് വിതുര ഗവ.വൊക്കേഷണൽ & ഹയർസെക്കൻഡറി സ്കൂളിലേയും തൊളിക്കോട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെയും സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ വിതുര ശിശു സൗഹൃദ സ്റ്റേഷനിൽ എത്തി സബ് ഇൻസ്‌പെക്ടർ എസ്.എൽ.സുധീഷിനൊപ്പം പൊതു ജനങ്ങളുടെ പരാതികൾ സ്വീകരിച്ചു. പോലീസും പൊതു ജനങ്ങളും തമ്മിലുള്ള സഹകരണം ഉറപ്പാക്കുന്നതിനും കുട്ടികൾക്ക് പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കി കൊടുക്കുന്നതിനുമായി തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരമാണ് കുട്ടികൾ സ്റ്റേഷൻ സന്ദർശനം നടത്തിയത്.വിതുര സ്റ്റേഷൻ എസ്.എച്.ഒ എസ്.ശ്രീജിത്ത്,
സബ് ഇൻസ്‌പെക്ടർ എസ്.എൽ.സുധീഷ് എന്നിവർ നേതൃത്വം നൽകി.
സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രദീപ്‌ കേഡറ്റുകൾക്കായി സ്റ്റേഷൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. തൊളിക്കോട് ,വിതുര സ്കൂളുകളിലെ അധ്യാപകരും പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!