Search
Close this search box.

ആറ്റിങ്ങൽ നഗരസഭ മുൻ കൗൺസിലർമാരുടെ നേതൃത്വത്തിൽ കുടുംബശ്രീ കാറ്റഗറിംഗ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

eiK4LTF31133

 

ആറ്റിങ്ങൽ നഗരസഭ മുൻ കൗൺസിലർമാരുടെ നേതൃത്വത്തിൽ കുടുംബശ്രീയുടെ സഹായത്തോടെ പുതിയ കാറ്റഗറിംഗ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനവും ആദ്യ വിൽപനയും ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവ്വഹിച്ചു. ശുദ്ധമായ വെളിച്ചെണ്ണയിൽ പാകം ചെയ്ത ഗുണമേൻമയുള്ള വറവ് പലഹാരങ്ങളും, എല്ലാവിധ ചടങ്ങുകൾ പൊതുപരിപാടികൾ എന്നിവക്കുള്ള ഭക്ഷണസാധനങ്ങൾ എന്നിവയാണ് വിശ്വാസ്യതയോടെ ഈ കാറ്ററിംഗ് യൂണിറ്റിൽ നിന്ന് ലഭ്യമാക്കുന്നത്.

സ്ത്രീകളുടെ ശാക്തീകരണത്തിന്റെ ഭാഗമായി കുടുംബശ്രീ അയൽക്കൂട്ടം യൂണിറ്റുകളിലൂടെ നിരവധി ചെറുതും വലുതുമായ സംരഭങ്ങളാണ് നഗരസഭ നടപ്പിലാക്കുന്നത്. ഇത്തരം സംരഭങ്ങൾ നടപ്പിലാക്കുന്നതിലൂടെ ജീവനക്കാരുടെ ഉപജീവന മാർഗ്ഗത്തിലുപരി ജനങ്ങൾക്ക് വിഷരഹിതമായ ഭക്ഷണം ഇടനിലക്കാരില്ലാതെ ലഭ്യമാക്കുക എന്നതും നഗരസഭ ലക്ഷ്യമാക്കുന്നു. ഈ കാറ്ററിംഗ് യൂണിറ്റിന്റെ സേവനം ലഭിക്കുന്നതിന് നഗരസഭ കുടുംബശ്രീ ഓഫീസുമായി പൊതുജനങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.
കൊട്ടിയോട് വച്ച് നടന്ന പരിപാടിയിൽ സി.ഡി.എസ് ചെയർപേഴ്സൺ എ.റീജ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്.ഷീജ, മുൻ നഗരസഭ കൗൺസിലറും യൂണിറ്റ് അംഗങ്ങളുമായ ആർ.എസ്.രേഖ, വീണ തുടങ്ങിയവർ പങ്കെടുത്തു.

ബന്ധപ്പെടേണ്ട നമ്പർ : 9895451043, 9496748815

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!