ആറ്റിങ്ങലിൽ പരാതി പരിഹാരത്തിനും ശുചീകരണ മേൽനോട്ടത്തിനുമായി ടു വീലർ സ്ക്വാഡ്  

ei5FLCO52617

 

ആറ്റിങ്ങൽ: നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരാതി പരിഹാരത്തിനും, ശുചീകരണ പ്രവർത്തനത്തിന്റെ മേൽനോട്ടത്തിനുമായി ഹെൽത്ത് ഇൻസ്പെക്ടർമാർ ഇനി മുതൽ ഇരുചക്ര വാഹനത്തിൽ എത്തും. പട്ടണത്തിലെ തിരക്കിനിടയിലും അനായാസം പരാതി ലഭിച്ചിട്ടുള്ള കേന്ദ്രങ്ങളിലെത്താൻ ഇവർക്ക് സാധിക്കും. കൂടാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്കും, പ്രതിരോധ പ്രവർത്തനങ്ങൾക്കും അടിയന്തിര മേൽനോട്ടം വഹിക്കാനും ഈ ടു വീലർ സ്ക്വാഡിന് സാധ്യമാകും. നിലവിൽ ഓഫീസിലെ വലിയ വാഹനങ്ങളാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. എന്നാൽ വലിയ വാഹനങ്ങളിൽ ചെന്നെത്താൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും, ഗതാഗത കുരുക്ക് നേരിട്ടിരുന്ന സ്ഥലങ്ങളിലും ഹെൽത്ത് സ്ക്വാഡിന് സമയബന്ധിതമായി എത്തിച്ചേരാൻ പലപ്പോഴും സാധിച്ചിരുന്നില്ല. ഇരുചക്രവാഹന സൗകര്യം തയ്യാറാക്കിയതോടെ ഈ പ്രശ്നത്തിനും ശാശ്വത പരിഹാരം കാണാൻ സാധിക്കും. നഗരത്തിന്റെ ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് വേണ്ടി പ്രത്യേകം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷത്തി എഴുപതിനായിരം രൂപ ചിലവിട്ടാണ് ഈ വാഹനങ്ങൾ നഗരസഭ വാങ്ങിയത്.

നഗരസഭാങ്കണത്തിൽ വച്ച് നടന്ന പരിപാടിയിൽ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, സെക്രട്ടറി എസ്.വിശ്വനാഥൻ എന്നിവർ ചേർന്ന് വാഹനത്തിന്റെ താക്കോൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർക്ക് കൈമാറി. ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ, കൗൺസിലർ ജീവൻലാൽ, രമാദേവി അമ്മ, ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ, ഇൻസ്പെക്ടർ എസ്.എസ്.മനോജ്, സോൺ സുന്ദർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ വിവിധ സെക്ഷൻ മേധാവികൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!