Search
Close this search box.

നാടകഗാനരചനയ്ക്ക് പുരസ്ക്കാരം നേടിയ രാധാകൃഷ്ണൻ കുന്നുംപുറത്തെ ആദരിച്ചു.

ei4K7OU20028

.

നാടകഗാനരചനക്ക് പുരസ്ക്കാരം നേടിയ രാധാകൃഷ്ണൻ കുന്നുംപുറത്തിനെ ഹൈദ്രാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളംസ്റ്റോറിടൈം പോഡ് കാസറ്റ് സോഷ്യൽ മീഡിയ പ്രവർത്തകർ ആദരിച്ചു.സ്ഥാപക അംഗം മനു ബാലശ്രീ വിദ്വാൻ പ്രകാശത്തിന്റെ മഹാഭാരതം ആറു ഭാഗങ്ങൾ സമ്മാനിച്ചു.സാംസ്ക്കാരികവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിഭവൻ സംഘടിപ്പിച്ച സംസ്ഥാനനാടകോൽസവത്തിൽ മികച്ച ഗാനരചനക്കുള്ള പുരസ്ക്കാരത്തിനാണ് രാധാകൃഷ്ണൻ കുന്നുംപുറം അർഹനായത്. വിദ്യാഭ്യാസ പ്രവർത്തകൻ ഷിജിൻ കലാം അധ്യക്ഷനായി. അധ്യാപകൻ അക്ബർഷാ പങ്കെടുത്തു. ഐതിഹ്യമാല, ഇരാവതി കാർവ്വെ, സുനിൽ പി. ഇളയിടം എന്നിവരുടെ മഹാഭാരതപഠനങ്ങൾ അടക്കം15,000 രൂപയുടെ പുസ്തകങ്ങൾ സമ്മാനമായി കൈമാറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!