അവനവഞ്ചേരിയിൽ തെങ്ങ് കടപുഴകി റോഡിന് കുറുകെ വീണു .ഇന്ന് വൈകുന്നേരം 4:30 ടെയാണ് സംഭവം. അവനവഞ്ചേരി കൊച്ചുപരുത്തി എന്ന സ്ഥലത്താണ് ഇലക്ട്രിക് ലൈനിന് മുകളിലും റോഡിലുമായി തെങ്ങു കടപുഴകി വീണത്.ആറ്റിങ്ങൽ ഫയർ സ്റ്റേഷനിൽ നിന്നും അസ്സി:സ്റ്റേഷൻ ഓഫീസർ മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ ജീവനക്കാരായ രാജേന്ദ്രൻ നായർ, വിദ്യാരാജ്, പ്രതീഷ്, രഞ്ജിത്ത്,അനീഷ് എന്നിവർ ചേർന്ന് മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു