Search
Close this search box.

നഗരൂരിൽ വധശ്രമ കേസിൽ രണ്ടുപേർ അറസ്റ്റിൽ

ei73L9Q42667

 

നഗരൂർ :നഗരൂരിൽ വധശ്രമ കേസിൽ രണ്ടുപേർ അറസ്റ്റിൽ. ആൽത്തറമൂട്, അരവിന്ദാലയത്തിൽ കൊപം ഉണ്ണി എന്ന് വിളിക്കുന്ന അരുൺ കുമാർ(31), വെള്ളംകൊള്ളി തുളസി ഭവനിൽ വിവേക് (25) എന്നിവരാണ് അറസ്റ്റിലായത്.

ഓഗസ്റ്റ് 1ന് രാത്രിയിലാണ് സംഭവം. നഗരൂർ സ്വദേശി വിശാഖും അജയനും കടവിള അദാനി പറക്വാറിക് സമീപം ലോറി കഴുകികൊണ്ട് നിന്നപ്പോൾ ബൈക്കിൽ എത്തിയ പ്രതികൾ ചീത്തവിളിച്ചുകൊണ്ട് തലയ്ക്കു ആക്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. ആക്രമണത്തിൽ പരിക്കേറ്റ വിശാഖിനെയും അജയനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജയനുമായി പ്രതികൾക്കുള്ള മുൻവൈരാഗ്യം ആണ് കൊലപാതക ശ്രമത്തിൽ കലാശിച്ചത്. കൊപ്പം ഉണ്ണിക്കെതിരെ നേരത്തെയും കേസുകൾ ഉണ്ടെന്ന് പോലീസ് പറയുന്നു. നഗരൂർ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!