പോത്തൻകോട് പോലീസ് സ്റ്റേഷൻ ഇനി എന്ന് സ്വന്തം കെട്ടിടത്തിൽ….

eiLYDY523793

പോത്തൻകോട്: പോത്തൻകോട് പോലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം പണിയാനുള്ള വസ്തു കണ്ടെത്താനാകാത്തതോടെ സർക്കാർ പ്രഖ്യാപിച്ച ഒരുകോടി രൂപ നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് പഞ്ചായത്തധികൃതർ.

പോത്തൻകോട് ജങ്ഷനു സമീപം പഞ്ചായത്തിന് പോലീസ് സ്റ്റേഷൻ നിർമിക്കാനായി നൽകാൻ വസ്തുവില്ല. പഞ്ചായത്ത് വസ്തുവിൽ ബസ് ടെർമിനലും ചന്തയും മിനി സിവിൽ സ്റ്റേഷനും മാലിന്യ സംസ്‌കരണ പ്ലാന്റെുമെല്ലാം നിർമിച്ചതോടെ പഞ്ചായത്തിന്റെ കൈവശമുള്ള ഭൂമിയിൽ മറ്റുനിർമാണ പ്രവർത്തനങ്ങൾക്ക് സ്ഥലമില്ല. ഇനി ആകെയുള്ളത് ജങ്ഷനിലുള്ള വർഷങ്ങളോളം പഴക്കമുള്ള പഞ്ചായത്ത് കെട്ടിടമാണ്. അത് പൊളിച്ചുമാറ്റാനോ മറ്റു നിർമാണ പ്രവർത്തനങ്ങൾ നടത്തുവാനോ കഴിയില്ല. പോത്തൻകോട് ജങ്ഷൻ മാറി അയിരൂപ്പാറ, മഞ്ഞമല, വേങ്ങോട് തുടങ്ങി പ്രദേശങ്ങളിലെവിടെയെങ്കിലും വസ്തു കണ്ടെത്തി നൽകാൻ കഴിയുമെന്നത് നടപ്പിലായില്ലെന്ന് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് കെ. വേണുഗോപാലൻ നായർ പറഞ്ഞു.

2006 ഡിസംബർ 21-നാണ് പോത്തൻകോട് പോലീസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചത്. പന്ത്രണ്ട് വർഷമായി വാടക കെട്ടിടത്തിലാണ് പ്രവർത്തനം. മാസം 30,000 രൂപ വാടക നൽകിയാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. പല കേസുകളിലായി പിടിച്ചെടുക്കുന്ന വാഹനങ്ങൾ റോഡിന്റെ ഇരു വശങ്ങളിലായി കൊണ്ടിട്ടിരിക്കുന്നത് ഗതാഗത തടസ്സവും സൃഷ്ടിക്കാറുണ്ട്. സ്റ്റേഷന് പുറകുവശം വാഹനങ്ങളുടെ കൂമ്പാരമായിമാറിയിരിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!