ആറ്റിങ്ങൽ: ആറ്റിങ്ങൽ ബാർ അസോസിയേഷന് പുതിയ നേതൃത്വം. തെരഞ്ഞെടുപ്പിൽ അഡ്വ.കെ.ആർ.രാജ്മോഹൻ പ്രസിഡൻ്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. 348 അഭിഭാഷകർ വോട്ടവകാശം വിനിയോഗിച്ചു. പ്രസിഡൻ്റ് സ്ഥാനത്തേക്ക് അഡ്വ.കെ.ആർ. രാജ്മോഹന് 208 വോട്ടും, ഷാജഹാൻ എസ്. നഗരൂരിന് 135 വോട്ടും ലഭിച്ചു. അഭിഭാഷക സംഘടന ആയ ഐ.എ.എൽ സംസ്ഥാന കൗൺസിൽ അംഗം ആണ് കെ.ആർ.രാജ്മോഹൻ. മറ്റു ഭാരവാഹികൾ ആയി അഡ്വ. ശിഹാബുദ്ദീൻ (സെക്രട്ടറി), അഡ്വ.ആർ. ലിഷാ രാജ് (വൈസ് പ്രസിഡൻ്റ്), അഡ്വ. ഷിബു എസ്.മംഗലാപുരം (ജോയിൻ്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.