ബി.എസ്.സി പോളിമർ കെമിസ്ട്രിയിൽ കേരള യൂണിവേഴ്‌സിറ്റിയിൽ നിന്ന് രണ്ടാം റാങ്ക് കരസ്ഥമാക്കി അരുണിമ.എസ്. .ആറ്റിങ്ങൽ ഗവൺമെന്റ് കോളേജ് വിദ്യാർത്ഥിനിയാണ്. നെല്ലനാട് ഈശാനുകോണം അരുണിമയിൽ ശിവശങ്കരൻ നായരുടെയും, സിന്ധുവിന്റെയും മകളാണ്. പശുവളർത്തലിലും മറ്റ് കൃഷി പണികളിലും മാതാപിതാക്കളുടെ സഹായിയും കൂടിയാണ്. ഒരുപാട് ബുദ്ധിമുട്ടുകൾക്കുള്ളിലും തിളക്കമാർന്ന വിജയം നേടിയ അരുണിമയ്ക്ക് അഭിനന്ദനപ്രവാഹമാണ്