നഗരൂർ : നഗരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ തേക്കിൻകാട് തൃക്കോവിൽ ശിവക്ഷേത്രത്തിൽ മോഷണം നടന്നു. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. ചുറ്റമ്പലത്തിന് അകത്തു വെച്ചിരുന്ന 4 കാണിക്ക , ശ്രീകോവിലിന്റെ വാതിലിന്റെ ഭാഗത്ത് തൂക്കിയിരുന്ന വലിയ തൂക്ക് വിളക്ക്, തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന 3 ഏലസ്സ് എന്നിവ ഉൾപ്പടെ വലിയ നഷ്ടം സംഭവിച്ചു. ഇന്ന് പുലർച്ചെ ക്ഷേത്രം തുറന്നപ്പോഴാണ് മോഷണം നടന്നതായി കാണുന്നത്. നഗരൂർ പോലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.