കടയ്ക്കാവൂർ : കടയ്ക്കാവൂരിൽ അർദ്ധ രാത്രിയിൽ ഫോട്ടോഗ്രാഫറുടെ വീടിന് നേരെ ആക്രമണം. കടയ്ക്കാവൂർ ഭജനമഠം കവിതാ നിവാസിൽ കമലിന്റെ വീടിനു നേരെയാണ് ആക്രമണം നടന്നത്. പുലർച്ചെ 12 അരയോടെയാണ് വീടിൻറെ ജനൽ ചില്ലകളും സമീപം പാർക്ക് ചെയ്തിരുന്ന ബൈക്കും അടിച്ചുതകർത്തത്. കമൽ ഫോട്ടോഗ്രാഫർ ആണെന്നും അതുമായി ബന്ധപ്പെട്ടുള്ള വിഷയമാണ് അക്രമണത്തിന് പിന്നിലെന്നാണ് സംശയം. കടയ്ക്കാവൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.