മലയിൻകീഴ് : രോഗി ഡ്രൈവറുടെ കഴുത്തിനു പിടിച്ചതിനെത്തുടർന്ന് നിയന്ത്രണംവിട്ട ആംബുലൻസ് മറിഞ്ഞു. ഞായറാഴ്ച രാത്രി ഒൻപതു മണിയോടെ അണപ്പാടിനു സമീപമായിരുന്നു സംഭവം. വാക്കുതർക്കത്തെ തുടർന്നായിരുന്നു ആക്രമണമെന്നും ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും ആംബുലൻസ് ഡ്രൈവർ പറഞ്ഞു.
അപകടത്തിൽ കാലിനു പരിക്കേറ്റ യുവാവ് മലയിൽകീഴ് താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷമാണ് കുഴിവിളയിലെ വീട്ടിലേക്കു പോകാനായി ഒറ്റയ്ക്ക് ആംബുലൻസിൽ കയറിയത്. ആക്രമണത്തെ തുടർന്ന് നിയന്ത്രണം വിട്ട ആംബുലൻസ് സമീപത്തെ പുരയിടത്തിലേക്കു മറിയുകയായിരുന്നു. വേഗം കുറവായിരുന്നതിനാൽ വലിയ അപകടമുണ്ടായില്ല. തുടർന്ന് നാട്ടുകാരെത്തി ആംബുലൻസ് പൊക്കിമാറ്റിയപ്പോഴേക്കും ആംബുലൻസിലുണ്ടായിരുന്ന രോഗി രക്ഷപ്പെട്ടിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.