തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടന്നെന്ന ആരോപണവുമായി വി ഡി സതീശൻ എം.എൽ.എ. ആറ്റിങ്ങൽ, എറണാകുളം മണ്ഡലങ്ങളിൽ വോട്ടർ പട്ടികയിൽ വ്യാപകമായി ക്രമക്കേട് നടന്നെന്ന് വി.ഡി സതീശൻ പറഞ്ഞു. പല ബൂത്തുകളിലും യുഡിഎഫിന് വോട്ട് ചെയ്യുന്ന 40 പേരെ വരെ നീക്കം ചെയ്തെന്നും അദ്ദേഹം ആരോപിച്ചു.
ഏറ്റവുമധികം ക്രമക്കേട് നടന്നത് ആറ്റിങ്ങൽ മണ്ഡലത്തിലാണെന്നും വി.ഡി സതീശൻ പറഞ്ഞു. ആറ്റിങ്ങലിൽ 80 ശതമാനം ബൂത്തുകളിൽ യുഡിഎഫ് അനുകൂലികളായവരുടെ പേരുകൾ ലിസ്റ്റിൽ നിന്നും നീക്കം ചെയ്തു. കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവരെയടക്കം എല്‍ഡിഎഫ് ഗൂഢാലോചന നടത്തി നീക്കിയെന്നും ബൂത്ത് ലെവൽ ഓഫീസറുടെ റിപ്പോർട്ടോ, അന്വേഷണമോ നടത്താതെ ആയിരുന്നു തിരിമറി നടത്തിയതെന്നും വി ഡി സതീശന്‍ ആരോപിച്ചു.