Search
Close this search box.

20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

eiWW7Y181243

 

ആര്യനാട്: വസ്തു ഇടപാടിനായി കൊണ്ടുവന്ന 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. ഏഴാം പ്രതി ഉഴമലയ്ക്കൽ കുളപ്പട മണ്ണാംകോണം ടി.എസ് ഭവൻ മൈലമൂട് വിട്ടിൽ കിച്ചൻ എന്ന ഷിജിനാണ് (23) പിടിയിലായത്.
രണ്ടാഴ്ച മുമ്പ് വസ്തുക്കച്ചവടത്തിനെന്ന വ്യാജേന വിളിച്ചുവരുത്തി വട്ടിയൂർക്കാവ് സ്വദേശി സുധീർ ജനാർദ്ദനനിൽ നിന്ന് എട്ടംഗ സംഘം 20 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ആര്യനാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ മൂന്നുപേരെ നേരത്തെ അറസ്റ്റുചെയ്‌തിരുന്നു. കാട്ടാക്കട ഡിവൈ.എസ്.പി പ്രശാന്തിന്റെ നേതൃത്വത്തിൽ ആര്യനാട് ഇൻസ്‌പെക്ടർ ജോസും ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്‌തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!