Search
Close this search box.

കിളിമാനൂരിൽ കാറും ടെമ്പോവാനും കൂടിയിടിച്ച് നിരവധിപേർക്ക് പരിക്ക്

eiCEH4S7353

 

കിളിമാനൂർ : സംസ്ഥാന പാതയിൽ കിളിമാനൂരിന് സമീപം കാറും ടെമ്പോവാനും കൂടിയിടിച്ച് നാല് പാസ്റ്റർമാർ ഉൾപ്പെടെ പതിനൊന്ന് പേർക്ക് പരിക്ക്. ഇന്ന് വൈകുന്നേരം 4.30 ന് പൊരുന്തമണിലായിരുന്നു അപകടം. വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം പത്തനാപുരത്ത് നിന്ന് നാലാഞ്ചിറയിലേക്ക് വന്നവരുടെ വാനും, കാരേറ്റ് നിന്ന് കിളിമാനൂരിലേക്ക് വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. വാനിലുണ്ടായിരുന്ന 10 പേർക്കും കാറിൽ ഉണ്ടായിരുന്ന ഒരാൾക്കുമാണ് പരിക്കേറ്റത്. നിയന്ത്രണം തെറ്റി വന്ന കാർ വിപരീത ദിശയിൽ വാനിൽ വന്നിടിക്കുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു. പരുക്കേറ്റവരെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!