കാപ്പിലിൽ സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ യുവാക്കളെ കാണാതായി.

eiM9AAS23486

 

സഹപാഠികൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ 2 എൻജിനീയറിങ് കോളജ് വിദ്യാർത്ഥികളെ കാണാതായി. ഇന്നലെ വൈകുന്നേരം കാപ്പിൽ തീരത്താണ് അപകടം. ചാവർകോട് വലിയ കൂനമ്പായിക്കുളത്തമ്മ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ്(വികെസിഇടി) ടെക്നോളജിയിലെ അവസാന വർഷ ബിടെക് വിദ്യാർഥികളായ ആറ്റിങ്ങൽ തൊപ്പിച്ചന്ത ധനുസിൽ സുഗതന്റെ മകൻ അഖിൽ(23), കടയ്ക്കൽ പുലിപ്പാറ വാലുപച്ചയിൽ രാജ് ഭവനിൽ രാജേന്ദ്രന്റെ മകൻ രാഹുൽരാജ്(23) എന്നിവരെയാണ് കാണാതായത്.

പരിസരത്തെ റിസോർട്ടിൽ ഇവർ ഉൾപ്പെടെ 5 പേരാണ് എത്തിയതെന്ന് പൊലീസ് പറയുന്നു. കാപ്പിൽ പൊഴിമുഖം ഭാഗത്ത് കടലിൽ മൂന്നു പേരാണ് ഇറങ്ങിയത്. തുടർന്ന് തിരയിൽപ്പെട്ട് ഒരാൾ കരയ്ക്കു കയറിയെങ്കിലും 2 പേരെ കാണാതാവുകയായിരുന്നു . സഹപാഠികളായ കൊല്ലം സ്വദേശികളായ പ്രവീൺ, ആകാശ്, കടയ്ക്കൽ സ്വദേശി ആകാശ് എന്നിവർക്കൊപ്പമാണ് ഇവർ തീരത്ത് എത്തിയത്. ബിടെക് അവസാനഭാഗം പരീക്ഷ എഴുതി നിൽക്കുകയായിരുന്നു. അയിരൂർ പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ഇന്നും തിരച്ചിൽ തുടരും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!