കല്ലാർ ഗോൾഡൻ വാലിയിൽ നിന്നും രാജവെമ്പാലയെ പിടികൂടി. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് പൊന്മുടി റോഡിൽ കല്ലാർ ഗോൾഡൻ വാലിയിൽ നിന്നും രാജവെമ്പാലയെ പിടികൂടിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ രതീഷിന്റെ നിർദ്ദേശപ്രകാരം റാപ്പിഡ് റസ്പോൺസ് ടീം അംഗം സനൽരാജാണ് 14 അടി നീളവും 18 കിലോ തൂക്കവും ഉള്ള പത്തു വയസ് പ്രായമുള്ള ആൺ പാമ്പിനെ പിടികൂടിയത്. പാമ്പിനെ പിന്നീട് കല്ലാറിലെ ഉൾവനത്തിൽ തുറന്നു വിട്ടു.