കാട്ടാക്കട: സ്‌കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിവന്ന യുവാവ് പിടിയിൽ. വെള്ളറട കൂതാളി കാക്കതൂക്കി ശാന്തി ഭവനിൽ ജിനൊ (22)ആണ് കാട്ടാക്കട എക്സൈസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് ഒരു കിലോയിലധികം കഞ്ചാവും പിടിച്ചെടുത്തു. അമ്പൂരി ഭാഗത്തു നിന്നാണ് ഇയാൾ പിടിയിലായത്. അന്യസംസ്ഥാനങ്ങളിൽ നിന്നു കഞ്ചാവ് മൊത്തമായി വാങ്ങി കേരളത്തിലെത്തിച്ച് ചെറുകിട കച്ചവടക്കാർക്ക് നൽകുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്സൈസ് ഇൻസ്‌പെക്ടർ പറഞ്ഞു. പ്രതിയുടെ പേരിൽ കാട്ടാക്കട – അമരവിള എക്സൈസ് റേഞ്ചുകളിൽ മേജർ എൻ.ഡി.പി.എസ് ഉൾപ്പെടെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എക്സൈസ് ഇൻസ്പക്ടർ ബി.ആർ. സ്വരൂപിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഒാഫീസർ ഗിരീഷ്, സി.ഇ.ഒമാരായ ടി.വിനോദ്, ഹർഷകുമാർ, രാജീവ്, സാധുൻ, പ്രഭാദാസ് ,ബോബിൻ.വി.രാജ്, പ്രശാന്ത്, സതീഷ് എന്നിവർ റെയ്ഡിന് നേതൃത്വം നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.