മുദാക്കൽ : പാർലമെൻറ് തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിന്റെ അന്ന് രാത്രി മുദാക്കൽ ഗാന്ധി നഗർ കോളനിയിൽ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് അജയരാജന്റെ വീട്ടിൽ കയറി അജയരാജനെയും അമ്മ ചന്ദ്രിക, സഹോദരൻ അജിരാജ്, സഹോദരൻറെ ഭാര്യ ബിന്ദു എന്നിവരെ വാളുപയോഗിച്ച് വെട്ടിയ പ്രതികളെ അറസ്റ്റ് ചെയ്യാത്തതും അക്രമത്തിന് ഇരയായ അജയരാജനെയും വീട്ടുകാരെയും കള്ളക്കേസിൽ പെടുത്തുകയും ചെയ്ത പോലീസ് നടപടി പിൻവലിക്കണമെന്ന് കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. കണ്ണൂർ മോഡൽ ആക്രമങ്ങൾ അനുവദിക്കില്ലെന്നും ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അജയ്രാജിന്റെ വീട് മുല്ലപ്പള്ളി സന്ദർശിച്ചു. കെപിസിസി അംഗം എം.എ ലത്തീഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഇളമ്പ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് അംഗം വേണുനാഥൻ, ബിനു എം എസ്, നിതിൻ തുടങ്ങിയവർ പങ്കെടുത്തു.