സാമൂഹിക വിരുദ്ധർ വീട് ആക്രമിച്ചു : ജന്നൽ തകർത്തു

ei8CQF583033

അരുവിക്കര :അരുവിക്കരയ്ക്കു സമീപം ചെറിയകൊണ്ണിയിൽ വിധവയായ വീട്ടമ്മയുടെ വീട് സാമൂഹിക വിരുദ്ധർ ആക്രമിച്ചു. ചെറിയകൊണ്ണി  ഇറയംകോട് സോജ വിലാസത്തിൽ പി.ശോഭനകുമാരിയുടെ വീടാണ് സാമൂഹിക വിരുദ്ധർ ആക്രമിച്ചത്. വ്യാഴാഴ്ച രാത്രി വീട്ടിൽ ആളില്ലാത്ത സമയത്താണ് ആക്രമണം. അഞ്ച് ജന്നൽപ്പാളികളുടെ ഗ്ലാസുകൾ കല്ലേറിൽ തകർന്നു. ഈ സമയം നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായ ശേഭനകുമാരി ആശുപത്രിയിലും മകൾ സോജ അമ്മൂമ്മയുടെ വീട്ടിലുമായിരുന്നു. രാവിലെ സോജകുമാരി  വീട്ടിലെത്തിയപ്പോഴാണ് വീട് ആക്രമിച്ചതായി കണ്ടത്. സംഭവത്തെക്കുറിച്ച് ശോഭനകുമാരി അരുവിക്കര പോലീസിന് പരാതി നൽകി.

കഴിഞ്ഞ ജനുവരി 11-ന് ശോഭനകുമാരിയുടെ വീട്ടിൽ മോഷണം നടന്നിരുന്നു. അന്ന് സ്വർണ്ണാഭരണങ്ങൾ ഉൾപ്പെടെ ഒരു ലക്ഷത്തിലേറെ രൂപയുടെ സാധനങ്ങൾ മോഷണം പോയി. വീട്ടിൽ ആളില്ലാത്ത സമയത്താണ് അന്ന് മോഷണവും നടന്നത്. ഇറയംകോട് പോസ്റ്റാഫീസ് ജംഗ്ഷനിൽ ശോഭനകുമാരിയും ബന്ധുവും ചേർന്ന് തയ്യൽക്കട നടത്തുന്നുണ്ട്. ഈ കടയ്ക്കു മുന്നിലെ ഓട്ടോറിക്ഷാ സ്റ്റാൻഡുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ നിലനിന്നിരുന്നു. വീടാക്രമണത്തിനു പിന്നിലെ കാരണം ഇതാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!