കുറ്റിച്ചൽ: വന്യജീവി സംരക്ഷണ നിയമം ലംഘിച്ച് ഇരുതലമൂരിയെ വിൽക്കാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ. പാറശാല കാരാളി കാലറുത്തൻവിള വീട്ടിൽ കിരൺ (30), അമ്പൂരി ചീനിക്കാല ആദർശ് ഭവനിൽ എച്ച്. ഷാനുമോൻ(26)എന്നിവരാണ് പിടിയിലായത്. കോവളം വാഴമുട്ടത്തുവച്ച് ബൈക്കിൽ വില്പനയ്ക്കായി ഇരുതലമൂരിയെ കൊണ്ടു വരുമ്പോഴാണ് പിടിയിലായത്. ഇവരിൽ നിന്നും 152സെന്റീമീറ്റർ നീളവും 21 സെന്റീമീറ്റർ വണ്ണവുമുള്ള നാല് കിലോ തൂക്കവുമുള്ള ഇരുതല മൂരി പാമ്പിനെയാണ് പിടിച്ചെടുത്തത്. ഫോറസ്റ്ര് കൺട്രോൾ റൂമിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരുത്തിപ്പള്ളി റെയിഞ്ച് ഓഫീസർ ആർ. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്‌തത്.