കടയ്ക്കാവൂർ : മേൽക്കടയ്ക്കാവൂർ കയർ വ്യവസായ സഹകരണ സംഘത്തിൽ കൂട്ടിയിട്ടിരുന്ന ചകിരി കൂനയ്ക്ക് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. തീ പിടിച്ചത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ആറ്റിങ്ങൽ അഗ്നിശമനസേനയെ വിവരം അറിയിച്ചു. അഗ്നിശമന സേനയെത്തി തീ അണച്ചതിനാൽ തൊട്ടടുത്തുള്ള ഓഫീസ് കെട്ടിടത്തിലേക്ക് തീപടർന്ന് വൻ നാശനഷ്ടം ഉണ്ടാകുന്നത് ഒഴിവായി. സേനാംഗങ്ങളുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്.