Search
Close this search box.

അഴൂർ പഞ്ചായത്തിന് പുരസ്‌കാരം

eiLY4KS69845

 

സാക്ഷരതാ പ്രവർത്തനത്തിന് ഏറ്റവും കൂടുതൽ തുക ചെലവഴിച്ച പഞ്ചായത്തിനുള്ള പുരസ്‌കാരം അഴൂർ പഞ്ചായത്തിന്. കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷത്തെ ഏറ്റവും നല്ല തുടർ സാക്ഷരതാ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡിന് പരിഗണിച്ചത്.  വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടിയിൽ നിന്ന്‌ അഴൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ അനിൽ അവാർഡ് ഏറ്റു വാങ്ങി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ എം ജലീൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ വി ആർ സലൂജ ജില്ലാ പഞ്ചായത്തംഗം ആർ സുഭാഷ്, സാക്ഷരതാ പ്രേരക് ലില്ലി എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!