വർക്കല പാലച്ചിറ സ്വദേശി ഹനീഫ അബ്ദുൾ മനാഫിന് യു.എ.ഇ സർക്കാരിൻ്റെ ഗോൾഡൻ വിസ

eiXPJZE11978

 

വർക്കല:വർക്കല പാലച്ചിറ സ്വദേശി ഹനീഫ അബ്ദുൾ മനാഫിന് യു.എ.ഇ സർക്കാരിൻ്റെ ഗോൾഡൻ വിസ. വർക്കല പാലച്ചിറ റാഫി മൻസിലിൽ ഹനീഫ അബ്ദുൽ മനാഫിനാണ് ഗോൾഡൻ വിസ ലഭിച്ചത്.
ഹാപ്പി വേ സൂപ്പർമാർക്കറ്റ് സ്ഥാപകനാണ് അദ്ദേഹം.
കഴിഞ്ഞ 27 വർഷമായി തൻ്റെ ബിസിനസ് പങ്കാളിയായ മുഹമ്മദ് ഹനീഫ താഹക്ക് ഒപ്പമാണ് ഹാപ്പി വേ എന്ന സ്ഥാപനം നടത്തി വരുന്നത്. ഒരു വലിയ കൂട്ടായ്മയുടെ ഭാഗമായി ഉയർന്നു വന്ന ഈ സ്ഥാപനം ഇന്ന് യു.എ.ഇ യുടെ പല ഭാഗങ്ങളിലേക്കും വളർന്നു വലിയ ബിസിനസ് ശൃംഖല ആയിരിക്കുന്നു.

സമൂഹത്തിൻ്റെ നാനാ തുറകളിൽ
എൽ. പി. ജി. പാചക വാതകത്തിൻ്റെ ഫലപ്രദമായ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തനം നടത്തി വരുന്നു. എൽ. പി. ജി. ബോട്ടിലിംഗ്, കേന്ദ്രീകൃത എൽ. പി. ജി. നെറ്റ്‌വർക്കിംഗ് , എൽ. പി. ജി. പൈപ്പ്‌ലൈൻ സ്ഥാപനം എന്നിവയാണ് പ്രധാന പ്രവർത്തന മേഖലകൾ. ഉപഭോക്താക്കൾക്ക് ഇതുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ലഭ്യമാക്കാൻ ശ്രദ്ധ ചെലുത്തുന്നു. 350 -ൽ അധികം തൊഴിലാളികൾ, (എഞ്ചിനീയർമാർ, ടെക്നിഷ്യൻമാർ, വെൽഡർമാർ തുടങ്ങിയവർ) ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് വരുന്നു.
കഴിവിനും സേവനത്തിനും ഉള്ള പുരസ്കാരമായി അജ്മാൻ, ദുബായ്, അബുദാബി സിവിൽ ഡിഫൻസ് ഡയറക്ടറേറ്റുകളുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!