നഗരൂർ : മോഷണ ശ്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. അടൂർ, പറക്കോട്, കല്ലിക്കോട്, പടിഞ്ഞാറ്റതിൽ വീട്ടിൽ തുളസീധരൻ (45) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 26നു രാത്രി 11 അര മണിയോടെയാണ് സംഭവം. മുണ്ടയിൽകോണം സലാമിയ മൻസിലിൽ മോഷണത്തിനെതിയ പ്രതി ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതിനെ തുടർന്നു ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്നു സിസിടിവി ക്യാമറയിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ നഗരൂർ പോലീസ് അന്വേഷണം നടത്തി വരുകയായിരുന്നു. കഴിഞ്ഞ ദിവസം ആൽത്തറമൂട് ഭാഗത്ത് വെച്ച് സംശയാസ്പദമായ സാഹചര്യത്തിൽ പ്രതിയെ പോലീസ് പിടികൂടി. പ്രതി മോഷണത്തിനായാണ് വീണ്ടും പ്രദേശത്ത് എത്തിയതെന്നാണ് സംശയം. അപ്പോൾ പോലീസ് പിടികൂടുകയും ചെയ്തു.
നഗരൂർ എസ്ഐ ഷിജു എസ്. എസ്സിന്റെ നേതൃത്വത്തിൽ എസ്. സി. പി. ഒ അഷറഫ്, സിപിഒ പ്രജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്