നെടുമങ്ങാട് :നാടിന്റെ അഭിമാനമായി കുമാരി ദുർഗ സുരേഷ്. സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വടകര നവോദയ സ്കൂളിലെ സ്കൂൾ ഫസ്റ്റ് കരസ്ഥമാക്കിയ കരുപ്പൂര് വില്ലേജ് ഓഫീസിനു സമീപം വരപ്രസാദത്തിൽ സുരേഷ്‌കുമാർ-മാലിനി ദമ്പതികളുടെ മകളാണ് ഈ മിടുക്കി .500ൽ 491മാർക്കും കരസ്ഥമാക്കിയാണ് ദുർഗ സുരേഷ് ഉന്നതവിജയം നേടിയത്.