സംസ്ഥാന സർക്കാരിന്റെ നവകേരള പദ്ധതികളുടെ ഭാഗമായി പനവൂർ പഞ്ചായത്തിൽ വഴിയിടം പദ്ധതി ആരംഭിച്ചു. ടേക്ക് എ ബ്രേക്ക് എന്ന് പേരിട്ട പദ്ധതിയിൽ പൊതുവിശ്രമകേന്ദ്രവും പൊതുശൗചാലയവും തുറന്നുകൊണ്ടാണ് വഴിയിടം പദ്ധതിക്ക് തുടക്കമായത്. ഡി.കെ.മുരളി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.മിനി അധ്യക്ഷയായി. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മുഖ്യാതിഥിയായി. ജനപ്രതിനിധികളായ പനവൂർ ഷറഫ്, രാജേന്ദ്രൻനായർ, ഷീലകുമാരി, ഫസീനബീഗം, സജികുമാർ, എസ്.എൽ.പുരം ഷൈല, പി.സുനിൽ എന്നിവർ സംസാരിച്ചു.