നഗരൂർ : നഗരൂർ തണ്ണിക്കോണത്ത് കിണറ്റിൽ വീണയാളെ ആറ്റിങ്ങൽ ഫയർഫോഴ്സ് രക്ഷപെടുത്തി. തണ്ണിക്കോണം ചരുവിള വീട്ടിൽ ദീപുവാണ്(29) കിണറ്റിൽ വീണത്. 40 അടി ആഴവും15 അടിയോളം വെള്ളവുമുള്ള കിണറ്റിൽ വീണ ദീപു കയറിൽ പിടിച്ചു കിടക്കുകയായിരുന്നു. സംഭവം അറിഞ്ഞ് ഉടൻ ആറ്റിങ്ങൽ ഫയർ ഫോഴ്സ് സ്ഥലത്തെത്തി ദീപുവിനെ പുറത്തെടുക്കുകയായിരുന്നു. ആറ്റിങ്ങൽ ഫയർ സ്റ്റേഷൻ ഓഫീസർ ജിഷാദിന്റെ നേതൃത്ത്വത്തിൽ എ.എസ്.ടി.ഒ മനോഹരൻ പിള്ള , ഗ്രേഡ് എ.എസ്.ടി.ഒ ബിജു , ഫയർ ഓഫീസർമാരായ ഷിബി , ഉണ്ണികൃഷ്ണൻ, ശ്രീരാഗ് , രതീഷ് , വിഷ്ണു , മോഹനൻ , പ്രമോദ്, അനിൽ എന്നിവരാണ് രക്ഷാപ്രവർത്തനത്തനം നടത്തിയത്.