ആലംകോട് : ആലംകോടിന് സമീപം ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം. ആലംകോട് കടയ്ക്കാവൂർ റോഡിൽ ഗുരുനാഗപ്പൻ കാവ് ജംഗ്ഷനിലാണ് അപകടം നടന്നത്. ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെയാണ് സംഭവം. ആലംകോട് ഭാഗത്തേക്ക് പോയ ഓട്ടോയും എതിർ ദിശയിൽ വന്ന ബൈക്കുമാണ് അപകടത്തിൽ പെട്ടത്. ബൈക്കിൽ രണ്ടു പേരാണ് ഉണ്ടായിരുന്നത്. ഓട്ടോയിൽ ഉണ്ടായിരുന്ന രണ്ടു പേർക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.