വെഞ്ഞാറമൂട് :വെഞ്ഞാറമൂട് വയ്യേറ്റ് സ്വകാര്യ സ്ഥാപനത്തിൽ തീപിടിച്ചു. അർദ്ധരാത്രി 12 മണിയോടെയാണ് സംഭവം.വെഞ്ഞാറമൂട് വയ്യേറ്റ് കെഎസ്ഇബി ഓഫീസിന് സമീപം പ്രവർത്തിക്കുന്ന ശരവണ ട്രെഡേഴ്‌സ് സ്ഥാപനത്തിലാണ് തീ പിടിച്ചത്.
കെഎസ്ഇബി അധികൃതർ വെഞ്ഞാറമൂട് ഫയർ ഫോഴ്‌സിനെ വിവരം അറിയിച്ചു. തുടർന്നു വെഞ്ഞാറമൂട് നിലയത്തിൽ നിന്നും 2 ഫയർ യൂണിറ്റുകൾ സംഭവ സ്ഥലത്ത് എത്തി 15 മിനിട്ട് കൊണ്ട് തീ നിയന്ത്രണ വിധേയമാക്കുകയും തൊട്ടടുത്ത കെഎസ്ഇബി ഓഫീസിലേക്കും, ഗ്രാനൈറ്റ് ഷോറൂമിലേക്കും തീ പടരാതെ നോക്കുകയും ചെയ്തു.
സ്ഥാപനത്തിനുള്ളിൽ ഉണ്ടായിരുന്ന സാധനങ്ങൾ പുറത്തേക്കു മാറ്റി. ഏകദേശം 1.30 മാണിയോട് കൂടി തീ പൂർണമായും അണച്ചു. ബേക്കറി സാധനങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ, ഫ്രിഡ്ജ്, ഫാനുകൾ, കേബിളുകൾ, മേശ, അലമാരകൾ, എന്നിവ കത്തി നശിച്ചു.ഏകദേശം 6 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തീ തൊട്ട് അടുത്ത സ്ഥാപനങ്ങളിലേക്ക് പിടിച്ചിരുന്നെങ്കിൽ ഏകദേശം 1 കോടിയിലേറെ രൂപയുടെ നഷ്ടം സംഭവിക്കുമായിരുന്നു. തീ പിടിത്തതിന്റെ ചൂട് മൂലം കെഎസ്ഇബി ഫ്രണ്ട് ഓഫീസിന്റെ ഗ്ലാസ് തകർന്നിട്ടുണ്ട്.
വെഞ്ഞാറമൂട് ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ റ്റി ജോർജ്, അസ്സിറ്റന്റ് ഗ്രേഡ് സ്റ്റേഷൻ ഓഫീസർ അജിത്ത്കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ ബിനു കുമാർ, ബൈജു, സുമിത്ത്, ഷിബിൻ ഗിരീഷ്, അബ്ബാസി, റോഷൻ ഹോം ഗാർഡുമാരായ സതീശൻ, അരുൺ, എന്നിവരുടെ നേതൃത്വത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.