പാലോട് : പ്രായ പൂർത്തിയാക്കാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പാലോട് മീൻമുട്ടി കുടമാൻകുന്ന് സ്നേഹാലയം വീട്ടിൽ പ്രിൻസ് (21)ആണ് അറസ്റ്റിലായത്. അടുത്തിടെ പെൺകുട്ടിയുടെ പ്രവർത്തികളിൽ അസ്വാഭാവികത തോന്നിയ വീട്ടുകാർ ബാലാവകാശ കമ്മീഷനിൽ പരാതിപ്പെടുകയും തുടർന്ന് പരാതി പാലോട് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു. പാലോട് സിഐ വി ഷിബു കുമാറിൻറെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി പീഡനത്തിനിരയായ വിവരം മനസ്സിലാക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാരലൽ കോളേജ് അധ്യാപകനായ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് പാലോട് സിഐ ഷിബു കുമാറിനെ നേതൃത്വത്തിൽ എസ് ഐ മാരായ മണികണ്ഠൻ, ഭുവനചന്ദ്രൻ നായർ, എസ് അൻസാരി, സിവിൽ പോലീസ് ഓഫീസർമാരായ രാജേഷ്, സുജു കുമാർ, വനിതാ സിവിൽ പോലീസ് ഓഫീസർ ശ്രീക്കുട്ടി എന്നിവർ ചേർന്ന അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.